തരൂരിന് വധഭീഷണി: യുവാവ് അറസ്റ്റില്‍

ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയോട് മാപ്പപേക്ഷിച്ച് ഐപിഎല്‍ ടീമുമായുള്ള ബന്ധം തരൂര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജീവഹാനിയുണ്ടാകുമെന്ന എസ്എംഎസ് സന്ദേശം തരൂരിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ജേക്കബ് ജോസഫിന്റെ മൊബൈലിലേക്കാണ് വന്നത്.
ഉടന്‍തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചു. ദാവൂദിന്റെ സംഘാംഗമായ ഷക്കീല്‍ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളതെന്ന് തരൂരിന്റെ ഓഫീസ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. വധഭീഷണിയെത്തുടര്‍ന്ന് തരൂരിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.
തരൂരിനെതിരായ ഭീഷണിയെ ഗൗരവമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടത്. ഉടന്‍തന്നെ അന്വേഷണം തുടങ്ങിയ പോലീസ് പശ്ചിമ ദില്ലിയില്‍ നിന്നാണ് സന്ദേശം വന്നതെന്ന് തിരിച്ചറിയുകയും ഏറെ താമസിയാതെ മാണിക് വര്‍മയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തരൂരിനെ ഇയാള്‍ക്ക് നേരത്തേ തന്നെ പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications