Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോവാദികളെ നേരിടേണ്ടത് സംസ്ഥാനങ്ങള്‍: ചിദംബരം

P Chidambaram
ദില്ലി: മാവോവാദികളുടെ ഭീഷണി നേരിടേണ്ട പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വ്യക്തമാക്കി. അതിനുവേണ്ട എല്ലാ സഹായവും കേന്ദ്രം നല്‍കും. മാവോയിസ്റ്റുകളെ നേരിടാന്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡിലെ ദന്തെവാഡയില്‍ 76 സിആര്‍പിഎഫ് ഭടന്‍മാരെ മാവോവാദികള്‍ കൂട്ടകൊല ചെയ്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു ചിദംബരം.

വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്‌സഭയും രാജ്യസഭയും വലവട്ടം നിര്‍ത്തിവച്ചിരുന്നു. ഇതിന് പിന്നാലെ ചിദംബരം പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിക്കുകയായിരുന്നു.

മാവോവാദികളെ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി തീരുമാനം എടുത്തിരുന്നു. ആവശ്യമുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മാവോവാദികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ചര്‍ച്ചയ്ക്ക് മുന്‍പായി അവര്‍ അക്രമം ഉപേക്ഷിക്കണമെന്നും ചിദംബരം പറഞ്ഞു.

മാവോവാദികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നയങ്ങളും തന്ത്രങ്ങളും പരാജയപ്പെട്ടതിന്റെ ഉദാഹരണമാണ് ദന്തെവാഡയില്‍ നടന്നതെന്ന് തുടര്‍ന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ദന്തെവാഡ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിയ്ക്കുകയാണെന്നും ഇങ്ങനെ വിഘടിച്ചുനിന്നാല്‍ മാവോയിസ്റ്റുകളെ തുരത്താനാവില്ലെന്നും ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി പലയിടത്തും കോണ്‍ഗ്രസ് മാവോവാദികളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+