കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് 3 മരണം

പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ചെലവൂര്‍ പള്ളിത്താഴം അല്‍ സുഹറ മന്‍സിലില്‍ മുഹമ്മദ് സലീം (20), സുഹൃത്ത് മിര്‍ഷാദ് (20), എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് കോയ മന്‍സിലില്‍ ഹര്‍ഷാദ് (23) എന്നിവരാണ് മരിച്ചത്.
നഗരത്തിലെ ടെക്‌സ്റ്റൈല്‍ കടയിലെ ജീവനക്കാരായ മിര്‍ഷാദും സലീമും രാത്രി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരും അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുകയായിരുന്നു. പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
അപകടത്തിനിടയാക്കിയ കാര്‍ റോഡില്‍ ഉപേക്ഷിച്ച് ഇതിലെ യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു.












Click it and Unblock the Notifications