വിദേശയാത്ര: തച്ചങ്കരി വിശദീകരണം നല്‍കി

ചീഫ് സെക്രട്ടറിയെ കത്തുമുഖാന്തിരം അറിയിച്ച ശേഷമായിരുന്നു തന്റെ യാത്രയെന്ന് തച്ചങ്കരി വിശദീകരിച്ചു. വിദേശ യാത്ര നടത്തി മടങ്ങി വന്നിശേഷം അനുമതി തേടുന്നത് സംസ്ഥാനത്ത് പതിവാണെന്നും തന്റെ കാര്യത്തില്‍ ശിക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ്് തച്ചങ്കരിയുടെ വിദേശ യാത്രയെന്ന് നേരത്തെ വ്യക്തമായിരുന്നു.
ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഏകദേശം മുപ്പതോളം ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അനുമതിയില്ലാതെ വിദേശത്തു പോയിട്ടുണ്ട്. ഇവരെല്ലാം മടങ്ങി വന്നശേഷമാണ് അനുമതി സ്ഥിരീകരിച്ചത്.
ഇവര്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും ശിക്ഷ നല്‍കിയതായി അറിവില്ല. അവരിലൊരാളായി തന്നെയും പരിഗണിച്ച് ശിക്ഷ ഒഴിവാക്കണമെന്ന് തച്ചങ്കരി അഭ്യര്‍ത്ഥിക്കുന്നു.
തച്ചങ്കരിയ്ക്കുള്ള ശിക്ഷ താക്കീതില്‍ ഒതുങ്ങിയേക്കുമെന്നാണ് സൂചന. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന കുറ്റത്തിന് ഇതില്‍ കൂടുതല്‍ ശിക്ഷ നല്‍കാന്‍ സര്‍വീസ് ചട്ടങ്ങളില്‍ വ്യവസ്ഥയില്ല.












Click it and Unblock the Notifications