നയപ്രഖ്യാപനം : ഗവര്‍ണര്‍ വിശദീകരണം തേടി

മന്ത്രിസഭ അന്തിമമായി അംഗീകരിയ്ക്കാത്ത പ്രസംഗമാണ് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്.
രാജ്ഭവനിലെ ഗവര്‍ണറുടെ ഓഫീസില്‍ നിന്നാണ് വിശദീകരണം തേടിയുള്ള കത്ത് ചീഫ് സെക്രട്ടറിയ്ക്ക് ലഭിച്ചത്. നയപ്രഖ്യാപനത്തിന് സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ അവധിയില്‍ പോകാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications