കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ ഓഫീസില്‍ റെയ്ഡ്;ലളിത് മോഡിയെ ചോദ്യം ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

Lalit Modi
മുംബൈ: വിവാദങ്ങളില്‍ മുങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കൊച്ചി ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മുംബൈയിലെ ബിസിസിഐ ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയഡ് നടത്തി.

കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബിസിസിഐയുടെ കേന്ദ്ര ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ദില്ലിയില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഐപിഎല്ലിന്റെ കേന്ദ്ര ഓഫിസ് പ്രവര്‍ത്തിക്കുന്ന ബി.സി.സി.ഐ ആസ്ഥാനത്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. റെയ്ഡിന് ശേഷം ഐപിഎല്‍ ചെയര്‍മാന്‍ ലളിത്മോഡിയെ ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ലളിത് മോഡിക്ക് തന്നെ രണ്ടു ടീമുകളില്‍ ബിനാമി നിക്ഷേപമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഐപിഎല്‍ കൊച്ചി ടീമിന്റെ പ്രമോട്ടര്‍മാരെ ചൊല്ലി വിവാദം ഉയര്‍ന്നതോടെ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഐപിഎല്ലിലെ വിവിധ ഫ്രാഞ്ചൈസികളിലെ ഓഹരിയുടമകളെപ്പറ്റിയുള്ള വിവരങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ തിരക്കിയതെന്ന് സൂചനയുണ്ട്. രേഖകളും കന്പ്യൂട്ടറില്‍ ശേഖരിച്ച വിവരങ്ങളും പരിശോധിയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ചയും ബിസിസിഐ ആസ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X