കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയ്ക്ക് കടിഞ്ഞാണിടാന്‍ ബിസിസിഐ

  • By Ajith Babu
Google Oneindia Malayalam News

Lalit Modi
മുംബൈ: വിവാദങ്ങളുടെ സഹയാത്രികനായി മാറിയ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. ഈ മാസം 24 ന് ചേരുന്ന ബി.സി.സി.ഐ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ഐപിഎല്ലില്‍ മോഡിയുടെ ഏകാധിപത്യമാണെന്ന് ഭരണസമിതി അംഗങ്ങള്‍ക്കിടയില്‍ നേരത്തേ തന്നെ പരാതിയുണ്ടായിരുന്നു.കൊച്ചി ആസ്ഥാനമാക്കി ടീമിനെ ലേലത്തിലെടുത്ത റോണ്‍ഡിവൂ കണ്‍സോഷ്യവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരും ഐപിഎല്‍ കമ്മീഷണര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെ ബിസിസിഐ യിലെ മോഡി വിരുദ്ധര്‍ക്ക് നല്ലൊരു ആയുധമായിരിക്കുകയാണ്.

നിലവിലെ ഐപിഎല്‍ ഭരണ സമിതിയില്‍ മോഡിയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന നാല് പേര്‍ മാത്രമാണുള്ളത്. ഐപിഎല്‍ ഭരണത്തില്‍ ബിസിസിഐ നേരിട്ട് ഇടപെടുമെന്നാണ് അറിയുന്നത്.

ലളിത് മോഡിയുടെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ട് ബി.സി.സി.ഐ അധ്യക്ഷന്‍ കൂടിയായ ശശാങ്ക് മനോഹറിനെ ഐപിഎല്‍ കോ ചെയര്‍മാനാക്കാണ് നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X