തരൂരിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മോഡി

ശശി തരൂരിനു ചില ഗൂഢലക്ഷ്യങ്ങളുണ്ട്. ഐപിഎല്‍ ടീം കൊച്ചിയില്‍ നിന്നു ദുബയിലേക്കു മാറ്റാനാണ് തരൂരിന്റെ ശ്രമം. എന്നാല്‍ ഇത് അനുവദിക്കില്ല. ഇന്ത്യന്‍ ലീഗില്‍ വിദേശ ടീമുകളെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും മോഡി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നു യാതൊരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. ലേല നടപടികളെക്കുറിച്ചാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. സുനന്ദ പുഷ്‌കര്‍ ആരാണെന്ന് കൊച്ചി ടീം സ്വന്തമാക്കിയ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഐപിഎല്‍ കമ്മിഷണറായി താന്‍ തുടരുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലളിത് മോഡി പറഞ്ഞു.












Click it and Unblock the Notifications