തച്ചങ്കരിയെ നീക്കി; പകരം ചുമതല നല്‍കിയില്ല

എസ്‌സിആര്‍ബി ഐജി സുധേഷ് കുമാറിനാണ് കണ്ണൂര്‍ മേഖലയുടെ ചുമതല നല്‍കിയിരിക്കുന്നത്. തച്ചങ്കരിയ്ക്ക് പകരം ചുമതല നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
തച്ചങ്കരിയുടെ വിദേശയാത്ര സംബന്ധിച്ച് എഡിജിപി സിബി മാത്യൂസിന്റേയും ഡിജിപി ജേക്കബ് പുന്നൂസിന്റെയും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഇത് പഠിച്ച ശേഷം താമസിയാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയ്‌ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications