ബേനസീര്‍ വധം: സുരക്ഷാ പാളിച്ചയുണ്ടായി

പ്രസിഡന്റ് പള്‍വേസ് മുഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും പഞ്ചാബ് സര്‍ക്കാറും റാവല്‍പിണ്ടി ജില്ലാ പൊലീസും ആവശ്യമായ സുരക്ഷ നല്‍കിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാന്‍ സാധിയ്ക്കുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.
യുഎന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണിനു കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുനന്നത്.
പൊലീസുമായി രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ വീഴ്ച വരുത്തി. ഭൂട്ടോയെ ലക്ഷ്യം വയ്ക്കുന്ന ഭീകരസംഘടനകളെക്കുറിച്ച് വിവരം നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2007 ഡിസംബര്‍ 27നാണ് ബേനസീര്‍ ഭുട്ടോയെ ആരോ വെടിവെച്ച് കൊന്നത്. അവര്‍ക്കെതിരെ ചാവേറാക്രമണവും നടന്നു. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായി പാകിസ്താന്‍പീപ്പിള്‍സ്പാര്‍ട്ടിയുടെ റാവല്‍പിണ്ടിയിലെ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ബേനസീര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications