വിക്ഷേപണ പരാജയം: തിരുവനന്തപുരത്ത് യോഗം ചേരുന്നു

ജിഎസ്എല്‍വി ഡി3 റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെട്ട സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്ന യോഗത്തില്‍ റോക്കറ്റ് പ്രൊപ്പല്‍ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കും. പരീക്ഷണം തുടരുമെന്നും ഒരു വര്‍ഷത്തിനകം തന്നെ അടുത്ത പരീക്ഷണ വിക്ഷേപണം ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ.രാധാകൃഷ്ണന് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുപയോഗിച്ചിരുന്ന ക്രയോജനിക് എഞ്ചിന് കത്താതിരുന്നതാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതും വിക്ഷേപണത്തിലൂടെ പരീക്ഷിയ്ക്കാന്‍ ശ്രമിച്ചതും ഈ ക്രയോജനിക്ക് എഞ്ചിന് തന്നെയാണ്.
വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (വിഎസ്എസ്സി) പ്രോജക്ട് ഡയറക്ടര്‍ എസ് രാമകൃഷ്ണന്റെ അധ്യക്ഷതയിലാകും ഇന്നത്തെ യോഗം. ക്രയോജനിക് എന്ജിന് പ്രവര്‍ത്തനം തുടങ്ങാതിരുന്നതിന്റെ കാരണം കണ്ടെത്തലാണു പ്രധാന ലക്ഷ്യം.
വായുസമ്മര്‍ദ്ദം, റോക്കറ്റ് കുതിച്ചുയരുന്ന സമയത്തെ ഊഷ്മാവിലെ വ്യതിയാനങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. മതിയായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍ അവലോകനം സുഗമമാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജിസാറ്റ്-4 ഉപഗ്രഹവുമായി ജിഎസ്എല്‍വി-ഡി3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നു വ്യാഴാഴ്ച വൈകിട്ടു 4.27നു കുതിച്ചുയര്‍ന്നെങ്കിലും പിന്നീട് ദിശ മാറി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു.
അതിനുശേഷം ക്രയോജനിക് ഇന്ധനം ഉപയോഗിച്ചുള്ള രണ്ടു ചെറു മോട്ടോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് അടുത്ത ഘട്ടത്തിലേക്കു കുതിക്കണമായിരുന്നു.
എന്നാല്‍ അതുണ്ടായില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ദിശ മാറിയ റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications