കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്ഷേപണ പരാജയം: തിരുവനന്തപുരത്ത് യോഗം ചേരുന്നു

  • By Ajith Babu
Google Oneindia Malayalam News

ISRO scientists to meet on Sunday to discuss cryo failure
ബാംഗ്ലൂര്‍: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ ശനിയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും.

ജിഎസ്എല്‍വി ഡി3 റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെട്ട സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്ന യോഗത്തില്‍ റോക്കറ്റ് പ്രൊപ്പല്‍ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കും. പരീക്ഷണം തുടരുമെന്നും ഒരു വര്‍ഷത്തിനകം തന്നെ അടുത്ത പരീക്ഷണ വിക്ഷേപണം ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുപയോഗിച്ചിരുന്ന ക്രയോജനിക് എഞ്ചിന്‍ കത്താതിരുന്നതാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതും വിക്ഷേപണത്തിലൂടെ പരീക്ഷിയ്ക്കാന്‍ ശ്രമിച്ചതും ഈ ക്രയോജനിക്ക് എഞ്ചിന്‍ തന്നെയാണ്.

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വിഎസ്എസ്‌സി) പ്രോജക്ട് ഡയറക്ടര്‍ എസ് രാമകൃഷ്ണന്റെ അധ്യക്ഷതയിലാകും ഇന്നത്തെ യോഗം. ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തനം തുടങ്ങാതിരുന്നതിന്റെ കാരണം കണ്ടെത്തലാണു പ്രധാന ലക്ഷ്യം.

വായുസമ്മര്‍ദ്ദം, റോക്കറ്റ് കുതിച്ചുയരുന്ന സമയത്തെ ഊഷ്മാവിലെ വ്യതിയാനങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. മതിയായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍ അവലോകനം സുഗമമാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജിസാറ്റ്-4 ഉപഗ്രഹവുമായി ജിഎസ്എല്‍വി-ഡി3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു വ്യാഴാഴ്ച വൈകിട്ടു 4.27നു കുതിച്ചുയര്‍ന്നെങ്കിലും പിന്നീട് ദിശ മാറി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു.

അതിനുശേഷം ക്രയോജനിക് ഇന്ധനം ഉപയോഗിച്ചുള്ള രണ്ടു ചെറു മോട്ടോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് അടുത്ത ഘട്ടത്തിലേക്കു കുതിക്കണമായിരുന്നു.

എന്നാല്‍ അതുണ്ടായില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ദിശ മാറിയ റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X