ബീഹാറില്‍ ജാപ്പനീസ് യുവതിയെ മാനഭംഗപ്പെടുത്തി

ഗയ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന യുവതിയെ അഞ്ചംഗ സംഘം ഓട്ടോ റിക്ഷയില്‍ നിന്ന് പിടിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. ഇരുപത്തിയഞ്ചുകാരിയായ യുവതി അമാവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതികളായവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് സുശീല്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടൂറിസ്റ്റുകള്‍ അടിയ്ക്കടി പീഡനത്തിനിരയാവുന്ന സംഭവം ആവര്‍ത്തിയ്ക്കുന്നത് രാജ്യത്തെ വിനോദസഞ്ചാരമേഖലയെ ബാധിയ്ക്കുമെന്ന് വിലയിരുത്തലുകളുണ്ട്.












Click it and Unblock the Notifications