രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വഭാവികം

എവിടെയും തൊടാതെയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ശ്രമമാണെന്ന് വിലയിരുത്തപ്പെടുന്നു. തരൂര്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രധാനമന്ത്രി വിദേശത്തു വച്ച് ഇതെ കുറിച്ച് പ്രതികരിച്ചത്.
കൊച്ചി ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ശശി തരൂര്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. തരൂര്‍ മന്ത്രിയായി തുടരണോ വേണ്ടയോ എന്ന് പ്രണാബ് മുഖര്‍ജിയും എകെ ആന്റണിയും നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം പ്രധാനമന്ത്രി തീരുമാനിക്കും.അതേ സമയം തരൂരിനെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ഇരു നേതാക്കളും തയാറായിട്ടില്ല എന്നാണ് സൂചന












Click it and Unblock the Notifications