Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖകളുമായി മുങ്ങിയത് മല്യയുടെ വളര്‍ത്തു മകള്‍

മുംബൈ: ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തൊട്ട് മുമ്പ് ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ ഓഫീസില്‍ നിന്ന് രേഖകളുമായി കടന്ന്ത് ഐപിഎല്‍ ഫ്രാഞ്ചൈസിയായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം ഉടമയും മദ്യരാജാവുമായ വിജയ് മല്യയുടെ വളര്‍ത്തു മകളാണെന്ന് വ്യക്തമായി.

മോഡിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുംബൈയിലെ ഫോര്‍ സീസണ്‍ ഹോട്ടലിലെ സിസിടിവി ക്യാമറയിലാണ് കുറെ രേഖകളും ഒരു ലാപ്‌ടോപുമായി ഒരു സ്ത്രീ പോകുന്നതിന്റെ ദൃശ്യം പതിഞ്ഞത്. തുടര്‍ന്ന് ഈ സ്ത്രീയെ കുറിച്ച് ആദായ നികുതി വകുപ്പ് ആന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് അത് മോഡിയുടെ ഓഫീസിലെ ജീവനക്കാരിയും മല്ല്യയുടെ ആദ്യ ഭാര്യയുടെ മകളുമായ ലൈല മഹ്മൂദിന്റെ ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞതെന്ന് തെളിഞ്ഞത്. തന്റെ വളര്‍ത്തു മകള്‍ മോഡിയുടെ ഓഫീസിലെ ജീവനക്കാരിയാണെന്ന് വിജയ് മല്യ സമ്മതിച്ചിട്ടുണ്ട്. ലൈല മഹ്മുദിനെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

റെയ്ഡിന് മുമ്പ് ഐപിഎല്ലുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളാണ് ഇവര്‍ പുറത്തേയ്ക്ക് കടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ബിസിസിഐ-ഐപിഎല്‍ ഓഫീസുകള്‍ റെയ്ഡ് നടത്തിയെങ്കിലും കാര്യമായ രേഖകള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പിന് കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+