തരൂരിനെ അഭിനന്ദിച്ച് ദില്ലിയില്‍ ബാനറുകള്‍
ദില്ലി: തരൂരിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായിരിക്കെ അദ്ദേഹത്തെ അഭിനന്ദിച്ച് ദില്ലിയില്‍ ബാനറുകള്‍. കേരളത്തിലേക്ക് ഐപിഎല്‍ കൊണ്ടുവരുന്നതിന് വേണ്ടി തരൂര്‍ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചാണ് ബാനറുകള്‍. ദില്ലിയിലെ കേരളാ ഹൗസിന് മുന്നിലും കോണ്‍ഗ്രസ് ആസ്ഥാനത്തിനും സമീപത്താണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.
തരൂരിന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും പ്രത്യേകിച്ച കോണ്‍ഗ്രസിന്റെ കേരള ഘടകത്തില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിയ്ക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ ഐപിഎല്‍ വിവാദത്തില്‍ തരൂരിന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കേരളത്തിലേക്ക് വന്‍ പദ്ധതികള്‍ വരുന്നതിനെ എതിര്‍ക്കുന്നവരാണ് വിവാദം സൃഷ്ടിയ്ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications