കൊച്ചി ടീമിലുള്ള ഓഹരികള്‍ സുനന്ദ ഉപേക്ഷിച്ചു

ആരോപണങ്ങളില്‍ മനം നൊന്താണ് സുനന്ദ പുഷ്കര്‍ പിന്‍മാറിയതെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. ടീമിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുകയാണെന്നും നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്നും അവര്‍ അറിയിച്ചു.
03:34 pm
സുനന്ദ ഓഹരികള്‍ ഉപേക്ഷിച്ചേക്കും
മുംബൈ: കൊച്ചി ഐപിഎല്‍ ടീം ലേലത്തിലെടുത്ത റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിലെ ഓഹരികളല്‍ സുനന്ദ പുഷ്‌കര്‍ ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
വിവാദങ്ങളില്‍ കുടുങ്ങിയ ശശി തരൂരിന്റെ മന്ത്രി പദവി സംരക്ഷിയ്ക്കാനുള്ള ശ്ര്മങ്ങളുടെ ഭാഗമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തരൂരിന്റെ അടുത്ത സുഹൃത്തായ സുനന്ദയ്ക്ക് കൊച്ചി ഐപിഎല്‍ ടീമിന്റെ ഓഹരി ലഭിച്ചത് മന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടല്‍ മൂലമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് അഴിമതിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നത്.
സുനന്ദയ്ക്ക് റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തില്‍ 18 ശതമാനം ഓഹരികള്‍ ഉണ്ടെന്നാണ് അറിയുന്നത്. ഇതിന് 60 കോടി മുതല്‍ 70 കോടി രൂപവരെ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.
01:06PM












Click it and Unblock the Notifications