വാടക വീട്ടില്‍ അനാശാസ്യം 5 പേര്‍ പിടിയില്‍
കൊച്ചി: വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിവന്ന അഞ്ചംഗ സംഘം അറസ്റ്റില്‍.
ചെറുവള്ളിക്കുന്ന് ഷീന ഭവനത്തില്‍ സോമന്റെ ഭാര്യ മേരി(33), തൃപ്പൂണിത്തുറ സ്വദേശി സീതാ രാമചന്ദ്രന്‍(60), വാഴക്കുളം മുടിക്കല്‍ ചെറുവേളിക്കുന്ന് ഷീന(20), ചേരാനല്ലൂര്‍ സ്വദേശി സലാമിന്റെ ഭാര്യ ഷൗജത്ത് (42), തൈക്കൂടം ഷയറിപറമ്പില്‍ വീട്ടില്‍ ഉന്മേഷ്(36) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒരു മാസമായി സംഘം കാക്കനാട് ചെമ്പുമുക്കിനടുത്ത് വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തുകയായിരുന്നു. മേരിയുടെ പേരിലാണ് വീട് വാടകയ്‌ക്കെടുത്തത്. വാടകവീട്ടില്‍ നിന്നും പതിനായിരം രൂപയും ഏഴു മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു. ഇതില്‍ സീതാരാമചന്ദ്രനെ ഇതിന് മുമ്പും സമാനമായ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.












Click it and Unblock the Notifications