കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസോര്‍ട്ട് ഉദ്ഘാടനം: കോടിയേരി പിന്‍മാറി

  • By Ajith Babu
Google Oneindia Malayalam News

Kodiyeri Balakrishnan
പാലക്കാട്: സൈലന്റ് വാലിയിലെ വിവാദമായ സ്വകാര്യ റിസോര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പിന്‍മാറി. റിസോര്‍ട്ട് അനധികൃതമായി നിര്‍മ്മിച്ചതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. റിസോര്‍ട്ട് ബഫര്‍ സോണിലാണോയെന്ന കാര്യം പരിശോധിയ്ക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

സെലന്റ് വാലി ബഫര്‍ സോണില്‍പെട്ട ആനവായി ഫോറസ്റ്റ് സ്‌റ്റേഷനിലെ ചിക്കിയില്‍ 3.51 ഏക്കറിലാണ് മണ്ണാര്‍ക്കാട് സ്വദേശി റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

വിവാദമായ റിസോര്‍ട്ട് ഞായറാഴ്ച വൈകിട്ട് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. മന്ത്രി ഉദ്ഘാടനത്തിന് വരികയാണെങ്കില്‍ പ്രതിഷേധിയ്ക്കാന്‍ ഇവിടെ താമസിയ്ക്കുന്ന ആദിവാസികള്‍ തീരുമാനിച്ചിരുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും മുഡുഗ, കുറുമ്പ വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ താമസിക്കുന്ന ഊരുകള്‍ക്ക് സമീപവുമാണ് റിസോര്‍ട്ട്.

അതേസമയം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. ഉത്തരമേഖലാ സിസിഎഫ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും സൈലന്റ് വാലിയുടെ പേര് വാണിജ്യതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X