കുടുംബത്തോടൊപ്പം യാത്ര; തച്ചങ്കരിയുടെ വാദം തെറ്റ്

സിബി മാത്യു മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചുവെന്നവകാശപ്പെട്ട് ടെലിവിഷന്‍ ചാലനാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏപ്രില്‍ നാലിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി, മക്കളായ കാവ്യ, മേഘ എന്നിവര്‍ ഏപ്രില്‍ നാലിന് എയര്‍എന്ത്യാ വിമാനത്തില്‍ ദുബയിലേയ്ക്ക് പോയി 11 ന് ബഹറിനില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ മടങ്ങിയെത്തി. ഇവര്‍ പോയപ്പോഴോ മടങ്ങിയെത്തിയപ്പോഴോ ഒപ്പം തച്ചങ്കരി ഉണ്ടായിരുന്നില്ല. യാത്രാ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് തച്ചങ്കരിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ഉണ്ടായില്ലെന്നും സിബി മാത്യു റിപ്പോര്‍ട്ടില്‍ പറയുന്നു.
തച്ചങ്കരിയുടെ വിദേശയാത്ര വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സ് എ ഡി ജി പി സിബി മാത്യുവിനെ ചുമതലപ്പെടുത്തിയത്.












Click it and Unblock the Notifications