Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിയെ മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്തു

Tomin J Thachankari
തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് കണ്ണൂര്‍ റേഞ്ച് ഐജി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം സസ്‌പെന്‍ഷന്‍ ഉത്തരവ് ചീഫ് സെക്രട്ടറി നീല ഗംഗാധരനാണ് പുറത്തിറക്കിയത്. കാസര്‍കോട്ടായിരുന്ന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ല.

ആഭ്യന്തര മന്ത്രിയോട് ആലോചിച്ച ശേഷം നടപടിയെടുക്കാമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിദേശ യാത്ര മാത്രമല്ല മുന്‍പ് തച്ചങ്കരിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പരിഗണിയ്ക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിലപാടെടുക്കുകയായിരുന്നു. അതേ സമയം ഇതേക്കുറിച്ച് മുഖ്യമന്ത്രിയും കോടിയേരിയും ഫോണില്‍ ഇതേക്കുറിച്ച് സംസാരിച്ചതായി സൂചനകളുണ്ട്.

തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി ഫയല്‍ കാണണമെന്ന് ചീഫ് സെക്രട്ടറി നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയെ നേരില്‍ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയുമായി താന്‍ സംസാരിച്ചു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നടപടിക്രമം സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. സസ്‌പെന്‍ഷന്‍ ഉത്തരവ് ശനിയാഴ്ച രാത്രി ത്‌ന്നെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. തച്ചങ്കരിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഫയല്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയ്ക്ക് അയച്ചെങ്കിലും സസ്‌പെന്‍ഷന്‍ വേണമെന്ന നിലപാട് സ്വീകരിച്ച വിഎസ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതിരിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+