ഉദ്യോഗസ്ഥയെ കൂട്ടമാനഭംഗത്തിനിരയാക്കി
പുനെ: പുനെ സ്വദേശിയായ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോസ്ഥയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. ഏപ്രില്‍ 11നാണ് സംഭവം നടന്നത്.
മഹാരാഷ്ട്രയിലെ പര്‍ലിയിലെ വൈദ്യനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭര്‍ത്താവിനും മകനുമൊപ്പം തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
പുനെയിലേയ്ക്കുള്ള യാത്രാമധ്യേ മുംബൈയില്‍ നിന്നും 300 കിലോമീറ്റര്‍ മാറി ധനോരയിലെ വഴിയരികില്‍ ഭക്ഷണം കഴിയ്ക്കാനായി ഇവര്‍ കാര്‍ നിര്‍ത്തി.
പിന്നില്‍ ഇവരെ പിന്തുടര്‍ന്നു വരുകയായിരുന്ന കാറില്‍ നിന്നും നാലുപേര്‍ ഇറങ്ങി ഇവരുടെ കാര്‍ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് ബോധരഹിതനായി.
ഈ സമയത്ത് അക്രമികള്‍ യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റി മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് നഗ്നയായ യുവതിയെ റോഡില്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളയുകയും ചെയ്തു.
വഴിയെ വന്ന ഒരു സ്ത്രീ ഇവരെ സാരിയുടുപ്പിച്ച് കാറില്‍ ആശുപത്രിയിലെത്തിക്കുകയും സംഭവം പൊലീസിനെ അറിയിക്കുകയും ചെയ്തു. ആദ്യം കൊള്ള നടത്തിയെന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ യുവതി മാനഭംഗത്തനിരയയതായി വ്യക്തമായി.
കുറ്റവാളികളെ ഏപ്രില്‍ 15ന് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മുമ്പും പലകേസുകളിലും ഉള്‍പ്പെട്ടവരാണ് നാല് പേരുമെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications