കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ധനമന്ത്രി

  • By Ajith Babu
Google Oneindia Malayalam News

Pranab
ദില്ലി: തരൂരിന്റെ രാജിയ്ക്ക് ശേഷവും ഐപിഎല്‍ വിവാദത്തിന് ചൂടാറുന്നില്ല. ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അറിയിച്ചു. പ്രതിപക്ഷം ഒന്നടങ്കം ഈയാവശ്യം ശക്തമായി ഉന്നയിച്ച സാഹചര്യത്തിലാണ് ധനമന്ത്രി ഉറപ്പു നല്‍കിയത്.

ഐപിഎല്ലിലെ എല്ലാ ടീമുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖര്‍ജി ലോകസ്ഭയില്‍ അറിയിച്ചു. എന്നാല്‍ ഏതു വിധത്തിലുള്ള അന്വേഷണമാണ് നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഐപിഎല്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് ശൂന്യവേളയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. ചൂതാട്ടവും വാതുവെയ്പ്പും നടമാടുന്ന ഐപിഎല്ലിനെ നിരോധിക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, എസ്പി നേതാവ് മുലായം സിങ് യാദവ്, ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവ് എന്നിവര്‍ ലോക്‌സഭ ചേര്‍ന്നയുടന്‍ ആവശ്യപ്പെട്ടു.

വിവാദത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് ഇടതുകക്ഷികള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X