കൊച്ചി ഐപിഎല്‍ ടീം: ഹര്‍ജി കോടതി തള്ളി
ദില്ലി: കൊച്ചി ഐപിഎല്‍ ടീമിന്റെ സാമ്പത്തിക സോത്രസ്സ് അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.
അഭിഭാഷകനായ അജയ് അഗര്‍വാള്‍ സമര്‍പ്പിച്ച ഹറജിയിലാണ് നടപടി. നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നേരത്ത ഇതേക്കാര്യമുന്നയിച്ച് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിയ്ക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ഹര്‍ജി പിന്‍വലിയ്ക്കുകയായിരുന്നു












Click it and Unblock the Notifications