Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിനെ പിന്തുണച്ച് ഓണ്‍ലൈന്‍ സമൂഹം

Shashi Tharoor
ബാംഗ്ലൂര്‍: മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ വിവാദ മന്ത്രിയെന്ന വിശേഷം സ്വന്തമാക്കിയത്. ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയശേഷം തരൂര്‍ ചെയ്ത രാഷ്ട്രീയ പ്രസക്തമായ പല ട്വീറ്റുകളും വന്‍ വിവാദങ്ങളായിരുന്നു.

വിവാദങ്ങള്‍ക്കുപിന്നാലെ തരൂര്‍ ട്വിറ്ററിലെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വ്യക്തിയായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഐപിഎല്‍ വിവാദം സംബന്ധിച്ച് രാജിവച്ച തരൂരിന് ട്വിറ്ററില്‍ വന്‍ പിന്തുണ. തരൂരിന് പിന്തുണ നല്‍കുന്ന ട്വീറ്റുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

ഞായറാഴ്ച രാത്രി തരൂര്‍ രാജിക്കത്ത് നല്‍കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടുള്ള അഭിപ്രായങ്ങളുടെ എണ്ണം കൂടിയത്. രാജിവാര്‍ത്ത വന്നതിന് പിന്നാലെ തരൂരിനെ പിന്തുണച്ചുകൊണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി മെസ്സേജ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫെയ്‌സ് ബുക്കിലും ഇത്തരമൊരു വേദി ഒരുങ്ങിയിട്ടുണ്ട്. വികൃതമായ ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുന്നതാണ് പല സന്ദേശങ്ങളും. രാജിവയ്ക്കാന്‍ മാത്രമുള്ള തെറ്റൊന്നും തരൂര്‍ ചെയ്തിട്ടില്ലെന്നാണ് പലരും പറയുന്നത്. തരൂരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സപ്പോര്‍ട്ട് ശശി തരൂര്‍ എന്ന പേരിലാണ് പൊതുവേദി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യം മറികടക്കാനായി കേന്ദ്രമന്ത്രിമാര്‍ ചെലവുചുരുക്കണമെന്ന് നിര്‍ദ്ദേശം വന്നതിന് പിന്നാലെ നടത്തിയ കാറ്റില്‍ ക്ലാസ് പരാമര്‍ശത്തിലൂടെയാണ് മന്ത്രിയായതിന് ശേഷം തരൂര്‍ ആദ്യമായി വിവാദത്തിലകപ്പെട്ടത്.

അന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ പിന്തുണച്ച് നടത്തിയ പരാമര്‍ശത്തിലൂടെ ആ വിവാദം കെട്ടടങ്ങി. പിന്നീട് വിസാ നിയമങ്ങള്‍, ഇന്തോ പാക് ചര്‍ച്ചയില്‍ സൗദി അറേബ്യയെ മധ്യസ്തത വഹിക്കാന്‍ ക്ഷണിച്ചുവെന്ന തരത്തിലുള്ള പ്രസ്താവന, തുടങ്ങി പല ട്വീറ്റുകളും വിവാദങ്ങളായി.

പലപ്പോഴും പ്രധാനമന്ത്രിയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും ലഭിയ്ക്കുന്നതിലേറെ മാധ്യമ ശ്രദ്ധ തരൂരിന്റെ ട്വീറ്റുകള്‍ക്ക് മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇതില്‍ കടുത്ത അമര്‍ഷവുമുണ്ടായിരുന്നു.

എന്തായാലും ഐപിഎല്‍ വിവാദത്തോടെ തരൂരിനെ കോണ്‍ഗ്രസ് കൈവിട്ടെങ്കിലും ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തിനൊപ്പമാണ്. തന്നെ പിന്തുണച്ചുകൊണ്ട് ട്വീറ്റുചെയ്യുന്നവര്‍ക്കെല്ലാം തരൂര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 722863 പേരാണ് തരൂരിനെ പിന്തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+