Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസീക്കാലാല്‍ വധം: മനു ശര്‍മ്മക്ക് ജീവപര്യന്തം

Jessica Lal
ദില്ലി: മോഡല്‍ ജസീക്കാലാലിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മനുശര്‍മ്മയുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവെച്ചു. ദില്ലി ഹൈക്കോടതിയുടെ ശിക്ഷാ വിധിയെ ചോദ്യം ചെയ്ത് മനുശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെബ്രുവരി 18ന് കോടതി വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു

1999 ഏപ്രില്‍ 29 രാത്രിയില്‍ ദില്ലിയിലെ ടാമറിന്‍ഡ് ഹോട്ടലില്‍ വച്ചാണ് ജസീക്ക വെടിയേറ്റ് മരിച്ചത്. വിചാരണ കോടതി മനുശര്‍മ്മയടക്കമുള്ള എല്ലാപ്രതികളെയും വെറുതെ വിട്ടു. പിന്നീട് ദില്ലി ഹൈക്കോടതി കീഴ്‌കോടതി ഉത്തരവ് റദ്ദാക്കുകയും മനുശര്‍മ്മയെ ജീവപര്യന്തം തടവിനും കൂട്ടുപ്രതികളായ വികാസ് യാദവിനെയും അമര്‍ജിത് ഗില്ലിനെയും 4 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.

ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ മകനാണ് മനു ശര്‍മ. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ വിവാദനായകനായ ഡിപി യാദവിന്റെ കനാണ് വികാസ് യാദവ്. രാഷ്ട്രീയനേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ടതിനാല്‍ വന്‍ മാധ്യമശ്രദ്ധ കേസിന് ലഭിച്ചിരുന്നു.

മനുശര്‍മ്മക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ രാം ജത് മലാനിയാണ് ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+