ഐബി റിപ്പോര്‍ട്ട് തരൂരിന് വിനയായി

റിപ്പോര്‍ട്ട് ശനിയാഴ്ച തന്നെ പ്രതിരോധമന്ത്രി എകെ ആന്റണിക്കു ലഭിച്ചിരുന്നു. ഐബിയ്ക്ക് പുറമെ ആദായ നികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും തരൂരിനെതിരേ കടുത്ത പരാമര്‍ശങ്ങളുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഈ റിപ്പോര്‍ട്ടുകളെപ്പറ്റി പ്രധാനമന്ത്രി തരൂരിനോടു വിശദീകരണം ചോദിച്ചിരുന്നു.
ഐബി-ഐടി റിപ്പോര്‍ട്ടുകളെക്കുറിച്ച് കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് യോഗത്തില്‍ വിശദമായി സംസാരിച്ച പ്രണബ് മുഖര്‍ജിയാണു തരൂരിനെതിരേ ശക്തമായ നിലപാടെടുത്തത്. ആരോപണവിമുക്തനാകുന്നത് വരെ മാറി നില്‍ക്കുന്നതാണെന്ന അഭിപ്രായമായിരുന്നു ആന്റണിക്കും. തരൂര്‍ രാജിവയ്ക്കും വരെ പ്രക്ഷോഭമെന്ന പ്രതിപക്ഷ നിലപാടും പാര്‍ട്ടിയെ സ്വാധീനിച്ചു.
വിലക്കയറ്റത്തിന്റെയും മറ്റും പേരില്‍ സര്‍ക്കാരിനെതിരേ ഖണ്ഡനോപക്ഷേപം അവതരിപ്പിയ്ക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതു ബുദ്ധിയല്ലെന്നായിരുന്നു യോഗത്തിലുയര്‍ന്ന പൊതുവികാരം. വനിതാ ബില്ലും ധനബില്ലും ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ താത്പര്യവും തരൂരിനെ രാജിയിലേക്ക് നയിച്ചു.
അതേ സമയം മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി പടച്ചുണ്ടാക്കുന്ന ഐബി റിപ്പോര്‍ട്ട് പാര്‍ട്ടിയ്ക്കുള്ളിലെ തരൂര്‍ വിമതര്‍ ആയുധമാക്കുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.












Click it and Unblock the Notifications