മുന്‍ഭാര്യയുടെ പീഡനം; എസ്‌ഐ ജീവനൊടുക്കി
മുംബൈ: മുന്‍ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ പൊലീസുകാരന്‍ സ്വയം വെടിവച്ച് മരിച്ചു. മഹാരാഷ്ട്രത്തിലെ ബൊരിവാലി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് പാട്ടീലാണ് മുന്‍ഭാര്യയുടെയും സഹോദരന്മാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കിയത്.
ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിനെത്തിയ പാട്ടീല്‍ സ്വയം വെടിവയ്ക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ മുന്‍ഭാര്യയുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ പാട്ടീലിന്റെ മുന്‍ഭാര്യ നിര്‍മ്മല ദേശായിയും അവരുടെ സഹോദരന്മാരും പാട്ടീലിനെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് നിര്‍മ്മല ദേശായി, ബാബന്‍ ദേശായി, ദുട്ട ദേശായി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. 1987ലാണ് നിര്‍മ്മലയെ പാട്ടീല്‍ വിവാഹം ചെയ്തത്. 1982ല്‍ നിര്‍മ്മല പാട്ടീലുമായുള്ള ബന്ധം വേര്‍പെടുത്തി.
ഈ സമയത്ത് കോണ്‍സ്റ്റബിള്‍ ആയിരുന്ന പാട്ടീല്‍, നിര്‍മലയില്‍ നിന്നും ഔദ്യോഗികമായി വിവാഹമോചനം നേടിയിരുന്നില്ല. എന്നാല്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ നിര്‍മ്മല അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെ പാട്ടീലിന് സ്ഥാനക്കയറ്റം ലഭിച്ചു. ഇതോടെയാണത്രേ നിര്‍മ്മലയും കുടുംബവും ഭീഷണിയും പീഡനവും ആരംഭിച്ചത്. വിവാഹമോചനം നേടിയിട്ടില്ലെന്നും കേസില്‍ക്കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടലായിരുന്നുവത്രേ ഇവരുടെ പ്രധാന പരിപാടി.
ഇത്തരത്തില്‍ ഇതേവരെ ഏഴര ലക്ഷം രൂപ പാട്ടീലില്‍ നിന്നും നിര്‍മ്മലയും സഹോദരങ്ങളും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് കണക്ക്. ഇപ്പോള്‍ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പാട്ടീല്‍ ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications