Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയുടെ നേതൃത്വത്തില്‍ ഐഗ്രൂപ്പിന്റെ യോഗം

Padmaja
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മകള്‍ പത്മജാവേണുഗോപാലിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടും മലപ്പുറത്തും 'ഐ' ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു.

സംസ്ഥാന കോണ്‍ഗ്രസില്‍ രൂപപ്പെട്ട പുതിയ ഗ്രൂപ്പ് സമവാക്യങ്ങളില്‍ തല്‍ക്കാലം ഭാഗമാകേണ്ടെന്നാണ് പത്മജ വിഭാഗത്തിന്റെ തീരുമാനം. ഏപ്രില്‍ 24നു തിരുവനന്തപുരം ടഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന വിപുലമായ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വരെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റയ്ക്കു നില്‍ക്കാനും പത്മജ വിഭാഗം പ്രവര്‍ത്തകര്‍ കോഴിക്കോട്ടും മലപ്പുറത്തും ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനിച്ചു.

എന്‍സിപി വിട്ട് കെ.കരുണാകരനൊപ്പം കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയവരാണ് കോഴിക്കോട്ടെ രഹസ്യയോഗത്തില്‍ പങ്കെടുത്തത്.

പാര്‍ട്ടി അംഗത്വ വിതരണം ഊര്‍ജിതമാക്കാനും ബൂത്ത്, മണ്ഡലം അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രവര്‍ത്തകരെ ഒപ്പം ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമുണ്ട്.

കോഴിക്കോട്ടും മലപ്പുറത്തും നടന്നത് ഗ്രൂപ്പ് യോഗമല്ലെന്നും പ്രവര്‍ത്തകരുമായുള്ള ആശയ വിനിമയമാണെന്നും പത്മജ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പിലും പാര്‍ട്ടി സംഘടനാതിരഞ്ഞെടുപ്പിലും ഗ്രൂപ്പിന്റെ നിലപാട് കെ. കരുണാകരന്‍ തീരുമാനിക്കുമെന്ന് പത്മജ പറഞ്ഞു. എ ഗ്രൂപ്പുമായോ വിശാല ഐ ഗ്രൂപ്പുമായോ കരുണാകരന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്ന് കോഴിക്കോട്ട് പറഞ്ഞ പത്മജ മലപ്പുറം ജില്ലയില്‍ എ ഗ്രൂപ്പുമായി ധാരണയിലെത്താന്‍ കരണാകരന്‍ നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പ് ശ്രമിക്കുമെന്ന് വ്യക്തമാക്കി.

കെപിസിസി. നിര്‍വാഹകസമിതി അംഗങ്ങളായ ഇബ്രാഹിംകുട്ടി കല്ലാര്‍, കെ. രാമചന്ദ്രന്‍, ഡിസിസി സെക്രട്ടറിമാരായ കെ.സി. ബാലകൃഷ്ണന്‍, അരയില്ലത്ത് രവി തുടങ്ങിയവര്‍ കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+