സിന്ധു ജോയി എസ്എഫ്‌ഐയില്‍ നിന്നും അകലുന്നു

എസ്എഫ്‌ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നുവെന്ന് ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട്. സിന്ധു ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇത് സംഘടനയ്ക്കുള്ളില്‍ അനിഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞു രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഡിവൈഎഫ്‌ഐയില്‍ സിന്ധുവിന് ചുമതലകള്‍ നല്‍കിയിരുന്നില്ല. നേതൃത്വത്തിന്റെ ഈ നിലപാടിനോടുള്ള പ്രതിഷേധമെന്ന നിലയ്ക്ക് ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും പ്രവര്‍ത്തനങ്ങളില്‍ നിന്നും സിന്ധു വിട്ടുനില്‍ക്കുകയാണെന്നാണ് അറിയുന്നത്.
എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിത്വം ഒഴിഞ്ഞ സിന്ധുജോയിയെ കഴിഞ്ഞ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സംസ്ഥാന സമിതിയംഗമായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ എസ്എഫ്‌ഐയില്‍ സിന്ധുജോയി പ്രസിഡന്റായിരിക്കുമ്പോള്‍ ഉപഭാരവാഹികളായിരുന്ന പലരും ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളുമായി. ഇതിലുള്ള അതൃപ്തി സിന്ധു പാര്‍ട്ടിയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കളെ അറിയിച്ചിരുന്നു.
ഇത്തവണ രാജ്യസഭാ സീറ്റ് തനിക്ക് കിട്ടുമെന്ന് സിന്ധുവിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അത് ഡോക്ടര്‍ ടിഎന്‍ സീമയ്ക്കാണ് നല്‍കിയത്. ഇതിലുംസിന്ധുവിന് അമര്‍ഷമുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications