ലാദനെ ഫേസ്ബുക്ക് ഔട്ടാക്കി

അക്കൗണ്ട് യഥാര്‍ഥ ഒസാമയുടേതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇസ്ലാമിക തീവ്രവാദത്തിന് അഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിയ്ക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് ഉപയോഗിച്ചതാണ് ലാദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിനയായത്.
വെളിയാഴ്ചയാണ് ലാദന്റെ പേരിലുള്ള അക്കൗണ്ട് അധികൃതര്‍ നിഷ്‌ക്രിയമാക്കിയത്. അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അല്‍സഹാബ് മീഡിയ ഗ്രൂപ്പ് നിര്‍മ്മിച്ച ഇസ്ലാമിക തീവ്രവാദികളുടെ പ്രസംഗങ്ങളും മറ്റും പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അടിയന്തരമായി അക്കൗണ്ട് നിഷ്‌ക്രിയമാക്കുകയായിരുന്നു.












Click it and Unblock the Notifications