പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകള്‍ കാല്‍ ശതമാനം വീതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റിപ്പോ നിരക്ക് നിലവിലുള്ള അഞ്ചു ശതാനമനത്തില്‍ നിന്ന് 5.25 ശതമാനമാക്കി ഉയര്‍ത്തി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനത്തില്‍ നിന്ന് 3.75 ശതമാനാക്കി.
ക്യാഷ് റിസര്‍വ് നിരക്ക് നിവലിലെ 5.75 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കി ഉയര്‍ത്തി. ഇതുവഴി 12,500 കോടി രൂപ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുമെന്നാണ് ആര്‍ബിഐ കരുതുന്നത്. കഴിഞ്ഞ മാസം റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. രൂക്ഷമായ വിലക്കയറ്റവും, പണപ്പെരുപ്പം രണ്ടക്കത്തിലെത്തി നില്‍ക്കുന്നതുമാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ്ബാങ്കിനെ പ്രേരിപ്പിച്ചത്. പുതുക്കിയ സി.ആര്‍.ആര്‍ നിരക്ക് ഏപ്രില്‍ 24 മുതല്‍ നിലവില്‍ വരും.












Click it and Unblock the Notifications