ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ അക്രമം
ഭോപ്പാല്‍: മധ്യപ്രദേശിലെ ബെടുല്‍ ജില്ലയില്‍ ക്രൈസ്തസ്തവരുടെ പ്രാര്‍ഥനാ യോഗത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പോലീസ് അറസ്റ്റു ചെയ്തു.
സലിയ വില്ലേജില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാവി തുണികൊണ്ട് മുഖംമൂടിയെത്തിയ പത്തുപേരടങ്ങുന്ന അക്രമികള്‍ ലാത്തിയും ട്യൂബ് ലൈറ്റുകളുമുപയോഗിച്ച് പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ ആക്രമിക്കുകയായിരുന്നു.
അക്രമത്തിനിടെ രക്ഷപ്പെടാന്‍ ഓടിയ ചത്തീസ്ഗഡ് സ്വദേശിയായ അമിത് ഗില്‍ബര്‍ട്ട്(25) കിണറ്റില്‍വീണ് മരിച്ചിരുന്നു. പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇയാള്‍. അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ഇതിന് മുമ്പും ക്രൈസ്തവരുടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.












Click it and Unblock the Notifications