ഗോവയില്‍ ആസ്‌ത്രേലിയക്കാരിയെ പീഡിപ്പിച്ചു

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 25കാരനായ ഓബി അകാരോഫോറിനെ പോലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
ശനിയാഴ്ച രാത്രി നൈജീരിയന്‍ യുവാവ് തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് കാനാകോണാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇരുപത്തിയെട്ടുകാരിയായ യുവതി ആരോപിക്കുന്നു. കാനാകോണയിലെ ഒരു റിസോര്‍ട്ടില്‍ പാര്‍ട്ടിയ്ക്കിടെയാണ് യുവാവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ആയാള്‍ താമസിക്കുന്ന സ്ഥലത്ത് ചിലവഴിച്ചു.
എന്നാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താന്‍ സമ്മതിച്ചില്ലെന്നും തുടര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ വൈദ്യപരിശോധനാ ഫലത്തിന് കാത്തിരിയ്ക്കുകയാണ് പൊലീസ്.












Click it and Unblock the Notifications