Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എല്‍ സമരം പിന്‍വലിച്ചു

BSNL
ദില്ലി: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പണിമുടക്ക് പിന്‍വലിച്ചു. ടെലികോം മന്ത്രി എ രാജയുമായി തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിയ്ക്കാന്‍ തീരുമാനമുണ്ടായത്.

നഷ്ടത്തിലേക്ക് കൂപ്പുകത്തുന്ന ബിഎസ്എന്‍എല്ലിനെ നവീകരിയ്ക്കുകയെന്ന ലക്ഷ്യത്തോടെ സാം പിത്രോദ കമ്മിറ്റി നല്‍കിയ ഓഹരി വിറ്റഴിക്കല്‍, സ്വയം വിരമിക്കല്‍ തുടങ്ങിയ ശുപാര്‍ശകള്‍ക്കെതിരെയാണ് മൂന്ന് ലക്ഷത്തോളം ജീവനക്കാര്‍ സമരം ആരംഭിച്ചത്.

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം എന്ന ആവശ്യത്തില്‍ 15 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സ്വയം വിരമിയ്ക്കല്‍ പദ്ധതി, സ്വകാര്യ വത്കരണം തുടങ്ങിയ വിഷയങ്ങളിലും ജീവനക്കാരുടെ ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം അറിയിച്ചു.

2008- 2009 സാമ്പത്തിക വര്‍ഷം 575 കോടി രൂപ ലാഭം നേടിയ ബിഎസ്എന്‍എലിന്റെ 2009- 2010ലെ ആദ്യ ഒന്‍പതു മാസത്തെ ലാഭം 178 കോടി രൂപയായി ഇടിഞ്ഞിരുന്നു. ഒന്‍പതു കോടിയിലേറെ വരുന്ന ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ പലരും മറ്റു പുതിയ സേവനദാതാക്കളെ തേടി പോവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+