ചവറ്റുകുട്ടയില്‍ 14ഭ്രൂണങ്ങള്‍
അഹമ്മദാബാദ്: ചവറ്റുകുട്ടയില്‍നിന്ന് 14 ഭ്രൂണങ്ങള്‍ കണ്ടെടുത്തു. ബാപ്പുനഗറിനു സമീപത്തെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിനടുത്തുനിന്നാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.
പരിസരവാസികളായ ചിലരാണ് ചൊവ്വാഴ്ച രാവിലെ ചവറ്റുകൊട്ടയില്‍ ജീവനറ്റനിലയില്‍ ഭ്രൂണങ്ങള്‍ കിടക്കുന്നതുകണ്ടത്.
പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി ഭ്രൂണങ്ങളെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്നും അതിനുശേഷമേ ലിംഗനിര്‍ണയം നടത്താനാകൂയെന്നും പോലീസ് അറിയിച്ചു.
പ്രദേശത്തുള്ള ഒരു സ്വകാര്യ നേഴ്‌സിങ് ഹോമില്‍നിന്ന് ഉപേക്ഷിച്ചതാണ് ഭ്രൂണങ്ങളെന്ന് സമീപവാസി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്












Click it and Unblock the Notifications