Get Updates
Get notified of breaking news, exclusive insights, and must-see stories!

കുസുംബാരയിലെ 12കാരിയായ അധ്യാപിക

പട്‌ന: പന്ത്രണ്ട് വയസ്സില്‍ അധ്യാപികയാവുക, സ്വയം പഠിയ്ക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക, പറയാന്‍ എളുപ്പമാണെങ്കിലും കൃത്യമായി ചെയ്തുപോകാന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയെന്ന് ആരും സമ്മതിച്ചുപോകും.

എന്നാല്‍ ഭാരതി കുമാരി എന്ന പന്ത്രണ്ടുകാരി കുസുംബാര ഗ്രാമത്തിലെ അധ്യാപികയാണ്. നാലിനും പത്തിനുമിടയില്‍ പ്രായമുള്ള 50 കുട്ടികളാണ് ഈ കുട്ടി അധ്യാപികയുടെ ശിഷ്യര്‍.

വളരെ കുഞ്ഞായിരുന്ന കാലത്ത് രക്ഷിതാക്കള്‍ ബീഹാറിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് പോയ കുഞ്ഞാണ് ഭാരതി. ഇവളെ കുസുംബാര ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബം ദത്തെടുക്കുകയായിരുന്നു. ദത്തെടുക്കുക മാത്രമല്ല അവര്‍ അവള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.

വീട്ടില്‍ നിന്നും രണ്ട് മൈല്‍ അകലെ അഖോധി ഖോലയിലെ സ്‌കൂളിലാണ് ഭാരതി പഠിയ്ക്കുന്നത്. പത്തുമുതല്‍ 3മണിവരെ നീളുന്ന സ്വന്തം പഠനം കഴിഞ്ഞെത്തിയാല്‍ ഭാരതി നേരേ മാവിന്‍ തണലലിലെ സ്വന്തം വിദ്യാലയത്തിലെത്തും അവിടെ തന്നെക്കാത്തിരിക്കുന്ന ശിഷ്യരെ ഇംഗ്ലീഷ് അക്ഷരങ്ങളും ഹിന്ദിയും പഠിപ്പിക്കും.

ഈ അധ്യാപിക റോള്‍ തനിക്കിഷ്ടമാണെന്ന് ഭാരതി പറയുന്നു. ഈ പഠിപ്പിക്കല്‍ കഴിഞ്ഞാണ് ഭാരതി സ്വന്തം ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്. പട്‌നയില്‍ നിന്നും 87 മൈല്‍ അകലെ യുള്ള കുസുംബാര ഗ്രാമം പാവപ്പെട്ട കര്‍ഷകര്‍ ജീവിക്കുന്ന ഇടമാണ്. ഇവരില്‍ പലരും പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നവരാണ്.

ഇവിടത്തെ മിക്ക കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് മാര്‍ഗ്ഗമില്ല. പെണ്‍കുട്ടികളുടെ കാര്യമാവട്ടേ തീര്‍ത്തും ദയനീയമാണ്. പത്തുവയസ്സാകുമ്പോഴേയ്ക്കും രക്ഷിതാക്കള്‍ ഏത് വിധേനയും ഇവരെ വിവാഹം ചെയ്തയയ്ക്കും.

എന്നാല്‍ ഭാരതിയെ ഇത്തരത്തില്‍ അയയ്ക്കില്ലെന്നും നല്ല വിദ്യാഭ്യാസം നല്‍കി നല്ല നിലയില്‍ എത്തിക്കുമെന്നുമാണ് അവളുടെ വളര്‍ത്തച്ഛന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+