വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ ജയിലില്‍ ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന നളിനിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജയില്‍ സൂപ്രണ്ട് രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തിയ പതിവു പരിശോധനയ്ക്കിടെയാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ എഡിജിപി കെആര്‍ ശ്യാമസുന്ദര്‍ അറിയിച്ചു.
മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിയ്ക്കുന്നതാണെന്നും കോള്‍ ലിസ്റ്റ് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജയില്‍ നിയമങ്ങളുടെ ലംഘനത്തിന് നളിനിയുടെ പേരില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജയില്‍ മോചിതയാക്കണമെന്നാവശ്യപ്പെട്ട് നളിനി സമര്‍പ്പിച്ച ഹര്‍ജി ഈയിടെ മദ്രാസ് ഹൈക്കോടതിയും തമിഴ്‌നാട് സര്‍ക്കാരും തള്ളിയിരുന്നു.