Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരിചയക്കുറവുണ്ട്:തരൂര്‍

Shashi Tharoor
ദില്ലി: ഐപിഎല്‍ വിവാദത്തെക്കുറിച്ച് സഹമന്ത്രിസ്ഥാനം രാജിവച്ച ശശി തരൂര്‍ രാജി സംബന്ധിച്ച് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തി.

താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഭാരതമെന്ന പേരുകേട്ടാല്‍.....' എന്നു തുടങ്ങുന്ന വള്ളത്തോള്‍ കവിത തരൂര്‍ പാര്‍ലമെന്റില്‍ ചൊല്ലി, ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ചൊല്ലിയപ്പോള്‍ പാര്‍ലമെന്റ് കയ്യടിയോടെയാണ് സ്വീകരിച്ചത്. ഒപ്പം തിരുവനന്തപുരത്തിന്റെ പ്രതിനിധിയിയിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. വികാരപരമായ ശശി തരൂരിന്‍റെ പ്രസംഗം ശാന്തതയോടെയായിരുന്നു പാര്‍ലമെന്‍റ് കേട്ടിരുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ പരിചയക്കുറവുണ്ട്. തിരുവനന്തപുരത്തെയും കേരളത്തിലെയും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്- അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ എത്തുന്നതിന് മുമ്പ് തരൂര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ രാജിവച്ച തരൂര്‍ അതുസംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തേണ്ടതില്ലെന്ന് ബിജെപി പറഞ്ഞിരുന്നു.

തരൂര്‍ പ്രസ്താവന നടത്തിയാല്‍ പ്രധാനമന്ത്രിയും നിലപാട് വ്യക്തമാക്കേണ്ടിവരുമെന്ന് പാര്‍്ടടി ലോക്‌സഭകക്ഷി ഉപനേതാവ് ഗോപിനാഥ് മുണ്ടെ ചൊവ്വാഴ്ച രാവിലെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+