ലളിത് മോഡി രാജിവെയ്ക്കുമെന്ന് സൂചന

അതേസമയം ഐപിഎല്‍ ഫൈനലിനുശേഷം മാത്രമേ രാജിയുണ്ടാകൂയെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു
ഐസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ലളിത് മോഡി ദുബായിലാണ്. ഇന്ത്യയില്‍ തിരിച്ചെത്തിയതിന് ശേഷം മോഡി രാജിവെയ്ക്കുമെന്നാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരിയ്ക്കുന്നത്. മോഡിയ്ക്കുള്ള പിന്തുണ ശരദ് പവാര്‍ തുടരില്ലെന്ന സൂചനകളാണ് രാജി വാര്‍ത്തകള്‍ പരക്കാന്‍ ഇടയാക്കിയത്.
സ്വയം ഒഴിഞ്ഞില്ലെങ്കില്‍ മെയ് രണ്ടിന് ചേരുന്ന ബിസിസിഐ. പ്രവര്‍ത്തകസമിതി യോഗത്തില്‍ ലളിത് മോഡിയെ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications