സര്‍ദാരി സുനന്ദയുടെ അഭിഭാഷകന്റെ കക്ഷി

ഒട്ടേറെ പ്രശസ്തരുടെ അഭിഭാഷകനാണ് ആശിഷ് മേത്തയെന്ന ഇദ്ദേഹം. സര്‍ദാരിയെക്കൂടാതെ ബോളിവുഡ് താരം സല്‍മാന്‍ ഖാനും മേത്തയുടെ കക്ഷിയാണ്. പാകിസ്താനിലെ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ അടുത്ത സുഹൃത്തായിരുന്നു 44കാരനായ മേത്ത.
ബേനസീര്‍ വഴിയാണ് ഭര്‍ത്താവ് സര്‍ദാരി മേത്തയുമായി ബന്ധം സ്ഥാപിച്ചത്. ബേനസീറിന്റെ മരണശേഷവും താന്‍ സര്‍ദാരിയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് മേത്ത പറയുന്നു. സര്‍ദാരിയുടെ മകന്‍ ബിലാലുമായും മേത്തയ്ക്ക് അടുത്ത സൗഹൃദമുണ്ട്.
ദില്ലിയില്‍ ജനിച്ചുവളര്‍ന്നയാളാണ് മേത്ത. സുനന്ദയുമായി ഇദ്ദേഹത്തിന് പത്തുവര്‍ഷത്തോളമായുള്ള പരിചമാണ്. ഇടക്കാത്ത് ബന്ധം മുറിഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ് സൗഹൃദം കൂടുതല്‍ ദൃഢതരമായതെന്ന് മേത്ത പറഞ്ഞു.
ഐപിഎല്‍ വിവാദം സംബന്ധിച്ച പ്രശ്‌നങ്ങള്‍ സുനന്ദ മേത്തയുമായി ചര്‍ച്ച ചെയ്തിരുന്നുവത്രേ. ഇരുപത് വര്‍ഷത്തോളമായി ദുബയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ് മേത്ത. ബ്രിട്ടന്‍, സിംഗപ്പൂര്‍, യുഎഇയിലെ മറ്റു രാജ്യങ്ങള്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ മേത്തയ്ക്ക് ലൈസന്‍സുണ്ട്.












Click it and Unblock the Notifications