ഭൂചലനത്തിന് കാരണക്കാര്‍ സ്ത്രീകള്‍: മതപണ്ഡിതന്‍
ബെയ്‌റൂട്ട്: സ്ത്രീകള്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നതും ലൈംഗികതയില്‍ അച്ചടക്കമില്ലാത്തവരാകുന്നതുമാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഇറാനിലെ മതപണ്ഡിതന്‍.
പല സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കാത്തവരാണ്, ശരീരപ്രദര്‍ശനത്തിലൂടെ അവര്‍ യുവാക്കളെ വഴിതെറ്റിക്കുന്നു. സമൂഹത്തില്‍ അഗമ്യഗമനങ്ങള്‍ വര്‍ധിക്കുന്നു. ഇതെല്ലാമാണ് ഭൂചലനങ്ങള്‍ക്കും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും കാരണം- ഇങ്ങനെയാണ് പണ്ഡിതന്റെ നിരീക്ഷണം.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഒരു പ്രാര്‍ത്ഥനയ്ക്കിടെയാണ് ഹജാതൊലെസ്മാന്‍ കാസിം സിദ്ദിഖി എന്ന പുരോഹിതന്‍ ഇങ്ങനെ നിരീക്ഷിച്ചത്.
സ്ത്രീകള്‍ തലമുതല്‍ കാല്‍പാദം വരെ മൂടണമെന്നതാണ് എല്ലാ മുസ്ലീം രാഷ്ട്രങ്ങളിലെയും നിയമം, എന്നാല്‍ പലയിടത്തും ഭൂരിഭാഗം സ്ത്രീകളും പ്രത്യേകിച്ച് യുവതികള്‍ ഈ നിയമം ലംഘിയ്ക്കുകയാണ്. പലരും ശിരോവസ്ത്രം മാത്രമാണ് ധരിക്കുന്നത്. ഇത്തരമൊരു വിപത്തില്‍ നിന്നും സമൂഹത്തെ കരയറ്റാന്‍ നമ്മള്‍ എന്തു ചെയ്യും-സിദ്ദിഖി ചോദിച്ചു.
ഭൂചലനസാധ്യത ഏറെയുള്ള ഭൂപ്രദേശമാണ് ഇറാനിലേത്. സമീപഭാവിയില്‍ തന്നെ ഇറാന്‍ തലസ്ഥാനനഗരമായ ടെഹ്‌റാനില്‍ ശക്തമായ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നയതന്ത്രപ്രവര്‍ത്തനങ്ങള്‍ ഏറെയും നടക്കുന്നത് തലസ്ഥാനനഗരിയിലായതിനാല്‍ മുന്നറിയിപ്പ് പരിഗണിച്ച് നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനായി രാജ്യതലസ്ഥാനം ഭൂചലനസാധ്യത കുറഞ്ഞ മറ്റെവിടേയ്‌ക്കെങ്കിലും മാറ്റാനും വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2003ല്‍ ബാമിലുണ്ടായ ചലനം 31000 പേരുടെ ജീവനാണെടുത്തത്.












Click it and Unblock the Notifications