ഐപിഎല്‍: മുംബൈയില്‍ റെയ്ഡ് തുടരുന്നു

ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ്, മള്‍ട്ടി സ്‌ക്രീന്‍ മീഡിയ കമ്പനികളുടെ ഓഫീസിലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ അവസാനമായി കയറിയിറങ്ങിയത്. തീയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ഐപിഎല്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഈ രണ്ട് കമ്പനികളാണ്.
സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ആദായനികുതി വകുപ്പ് എട്ട് സംഘങ്ങളായി തിരിഞ്ഞാണ് രാജ്യവ്യാപകമായി അന്വേഷണം നടത്തുന്നത്. മുംബൈയിലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആസ്ഥാനത്ത് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു.
ആദായനികുതി വകുപ്പിന് പുറമേ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സര്‍വീസ് ടാക്‌സ് വകുപ്പും അന്വേഷണത്തില്‍ സഹകരിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications