നളിനി വിളിച്ചത് കാനഡയിലേയ്ക്കും ലണ്ടനിലേയ്ക്കും
ചെന്നൈ: രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിയില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും കാനഡ, ലണ്ടന്‍ എന്നിവിടങ്ങളിലേയ്ക്ക് കോളുകള്‍ പോയതായി റിപ്പോര്‍ട്ട്. ഏത് നമ്പറിലേയ്ക്കാണ് കോളുകള്‍ പോയതെന്ന കാര്യം വ്യക്തമല്ല.
ചൊവ്വാഴ്ചയാണ് വെല്ലൂര്‍ ജയില്‍ അധികൃതര്‍ നളിനിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. പത്തൊന്‍പത് വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനിയുടെ മകള്‍ മേഘര ലണ്ടനില്‍ പിതാവിന്റെ സഹോദരനൊപ്പമാണ് താമസിക്കുന്നത്.
കുട്ടി ഈ വര്‍ഷം മെഡിക്കല്‍ പഠനം തുടങ്ങാന്‍ പോവുകയാണ്. ലണ്ടനിലേയ്ക്കുള്ള കോള്‍ സ്വാഭാവിമായും ഇവിടേയ്ക്കായിരിക്കുമെന്നുതന്നൊണ് സൂചന.
ജയിലില്‍ മൊബൈല്‍ ഫോണിന് നിരോധനമുള്ള സാഹചര്യത്തിലാണ് നളിനിയുടെ കയ്യില്‍ നിന്നും ഇത് പിടിച്ചെടുത്തത്. ഇതെങ്ങനെ ഇവരുടെ കയ്യിലെത്തിയെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. പത്തൊന്‍പത് വര്‍ഷം നീണ്ട ശിക്ഷാ കാലത്ത് നളിനി ജയില്‍ നിയമങ്ങള്‍ ലംഘിച്ചതായി പരാതികളൊന്നും ഉയര്‍ന്നിട്ടില്ല.
നളിനിയ്ക്ക് ആരാണ് ഫോണ്‍ എത്തിച്ചുകൊടുത്തതെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ജയില്‍ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി അവര്‍ക്ക് നേരിടേണ്ടിവരും. ജീവപര്യന്തം ശിക്ഷയില്‍ നിന്നും മോചനം ലഭിക്കാനായി നളിനി നടത്തുന്ന നീക്കങ്ങള്‍ക്ക് പുതിയ സംഭവം തിരിച്ചടിയാകും.
ചില സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് മൂന്നു ദിവസത്തിലേറെയായി നളിനിയെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും ചൊവ്വാഴ്ച ജയില്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് തുണി സഞ്ചിയില്‍ നിന്നും ഫോണ്‍ കണ്ടെടുത്തതെന്നും ജയില്‍ എഡിജിപി പറഞ്ഞു. കണ്ടെടുക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത നിലയിലായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications