നിത്യാനന്ദ ഹിമാചലില്‍ അറസ്റ്റിലായി

അധികം വൈകാതെ ബാംഗ്ലൂരില്‍ എത്തിക്കുന്ന നിത്യാനന്ദയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. തമിഴ് നടി രഞ്ജിതയ്ക്കൊപ്പമുള്ള വിവാദ വീഡിയോ സണ്‍ ടിവി പുറത്തുവിട്ടതിന് പിന്നാലെ ഒളിവില്‍പ്പോയ നിത്യാനന്ദ ഇതേവരെ ബാംഗ്ലൂരില്‍ തിരിച്ചെത്തിയിരുന്നില്ല.
കുംഭമേളയ്ക്കായി ഹരിദ്വാറിലാണെന്നായിരുന്നു ആദ്യമെല്ലാം ആശ്രമം അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുംഭമേള കഴിഞ്ഞ് ബാംഗ്ലൂരില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും നിത്യാനന്ദ എത്തിയില്ല.
ഇതിനിടെ ഒളിസങ്കേതത്തിലിരുന്ന് പലവട്ടം മാധ്യമങ്ങളിലൂടെ നിത്യാനന്ദ വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. മാത്രമല്ല മുന്‍കൂര്‍ ജാമ്യാപേക്ഷയും തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം ശ്രീപെരുംപത്തൂര്‍ ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേട്ട് നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിത്യാനന്ദയെ മെയ് 20നുള്ളില്‍ ഹാജരാക്കണമെന്ന് ബിദദി പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേസ് നടപടകിളുമായി ബന്ധപ്പെട്ട് കര്‍ണാടക സിഐഡി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ നിത്യാനന്ദയുടെ ആശ്രമത്തില്‍ വീണ്ടും റെയ്ഡ് നടത്തിയിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications