കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത്യാനന്ദ ഹിമാചലില്‍ അറസ്റ്റിലായി

  • By Lakshmi
Google Oneindia Malayalam News

Nithyananda
ബാംഗ്ലൂര്‍: വിവാദസ്വാമി നിത്യാനന്ദ ഹിമാചല്‍ പ്രദേശില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍ പൊലീസും ഹിമാചല്‍ പൊലീസും സംയുക്തമായിട്ടാണ് അറസ്റ്റ് നടത്തിയതെന്നാണ് സൂചന.

അധികം വൈകാതെ ബാംഗ്ലൂരില്‍ എത്തിക്കുന്ന നിത്യാനന്ദയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. തമിഴ് നടി രഞ്ജിതയ്‌ക്കൊപ്പമുള്ള വിവാദ വീഡിയോ സണ്‍ ടിവി പുറത്തുവിട്ടതിന് പിന്നാലെ ഒളിവില്‍പ്പോയ നിത്യാനന്ദ ഇതേവരെ ബാംഗ്ലൂരില്‍ തിരിച്ചെത്തിയിരുന്നില്ല.

കുംഭമേളയ്ക്കായി ഹരിദ്വാറിലാണെന്നായിരുന്നു ആദ്യമെല്ലാം ആശ്രമം അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുംഭമേള കഴിഞ്ഞ് ബാംഗ്ലൂരില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും നിത്യാനന്ദ എത്തിയില്ല.

ഇതിനിടെ ഒളിസങ്കേതത്തിലിരുന്ന് പലവട്ടം മാധ്യമങ്ങളിലൂടെ നിത്യാനന്ദ വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. മാത്രമല്ല മുന്‍കൂര്‍ ജാമ്യാപേക്ഷയും തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം ശ്രീപെരുംപത്തൂര്‍ ജില്ലാ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിത്യാനന്ദയെ മെയ് 20നുള്ളില്‍ ഹാജരാക്കണമെന്ന് ബിദദി പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസ് നടപടകിളുമായി ബന്ധപ്പെട്ട് കര്‍ണാടക സിഐഡി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ നിത്യാനന്ദയുടെ ആശ്രമത്തില്‍ വീണ്ടും റെയ്ഡ് നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X