ദേശീയ പാതയുടെ വീതി 30 മീറ്റര്‍ മതി :കേരളം
തിരുവനന്തപുരം: ദേശീയ പാതയ്ക്കായുള്ള സ്ഥലമെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനമായി. പ്രശ്‌നപരിഹാരത്തിനായി സര്‍വകക്ഷി സംഘം പ്രധാമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കും.
പാതയുടെ വീതി 45 ല്‍ നിന്ന് 30 മീറ്ററായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംഘം കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ യോഗത്തിന് ശേഷം പറഞ്ഞു. സ്ഥലമെടുപ്പ് സംബന്ധിച്ച പരാതികള്‍ പരിശോധിയ്ക്കും.
സംസ്ഥാനത്ത് ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. തീരുമാനങ്ങള്‍ ഏക കണ്ഡമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളില്‍ ദേശീയപാതയുടെ വീതി 60 മീറ്ററാണെങ്കിലും കേരളത്തിന്റെ അഭ്യര്‍ത്ഥനപകാരം ഇത് 45 മീറ്ററാക്കാന്‍ ദേശീയ പാത അതോറിറ്റി സമ്മതിച്ചിരുന്നു. ബിഒടി അടിസ്ഥാനത്തില്‍ ദേശീയ പാത നിര്‍മ്മിയ്ക്കാനാണ് കേന്ദ്ര തീരുമാനം.
ഭൂമി ലഭ്യത കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനത്ത് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കുന്നതിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications