സസ്‌പെന്‍ഷന്‍ വിഎസിന്റെ താല്‍പര്യം: തച്ചങ്കരി
കൊച്ചി: തന്റെ സസ്‌പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ സ്വന്തം താല്‍പര്യപ്രകാരം നടന്ന ഒന്നാണെന്നും അത് രാഷ്ട്രീയപ്രേരിതമാണെന്നും പൊലീസ് ഐജി ടോമിന്‍ തച്ചങ്കരി.
തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് തച്ചങ്കരി ഇക്കാര്യം പറയുന്നത്. കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തെറ്റുചെയ്യാത്ത എനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായ നടപടികളാണ് സസ്‌പെന്‍ഷനിലൂടെ മുഖ്യമന്ത്രി നടപ്പാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ തലത്തിലോ വകുപ്പു തലത്തിലോ സസ്‌പെന്‍ഷനു ശുപാര്‍ശ ഇല്ലാതിരിക്കെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
എഡിജിപിയുടെയോ ഡിജിപിയുടെയോ റിപ്പോര്‍ട്ട് വാങ്ങാതെയാണ് മുഖ്യമന്ത്രി തന്റെ സസ്‌പെന്‍ഷന് നടപടി എടുത്തതെന്നും തച്ചങ്കരി ആരോപിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ തന്റെ ഹര്‍ജിയില്‍ തച്ചങ്കരി എതിര്‍കക്ഷിയാക്കിയിട്ടില്ല.
എല്‍ഡിഎഫിലെ പ്രധാന പാര്‍ട്ടിയിലെ പരസ്പരം ശത്രുതയുള്ള ഗ്രൂപ്പുകളുടെ കളിമൂലം താന്‍ ബലിയാടാക്കപ്പെട്ടുവെന്നും പ്രതികാര നടപടിയാണ് തനിക്ക് ഏല്‍ക്കേണ്ടിവന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. അതിനാല്‍, തനിക്കെതിരെയുള്ള നിയമവിരുദ്ധമായ നടപടി റദ്ദാക്കിയേ പറ്റൂവെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications