ഗ്രൂപ്പ് യോഗത്തിന് ചെന്നിത്തലയുടെ മൗനാനുവാദം
കോഴിക്കോട്: രഹസ്യയോഗമെന്ന പേരില്‍ പരസ്യമായി ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടും ഒന്നുമറിയില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് ശരിയല്ലെന്ന് കെപിസിസി നിര്‍വാഹക സമിതിയംഗം കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍.
പാര്‍ട്ടി നേതൃത്വം അറിയാതെയാണ് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നതെന്ന വാദം വിശ്വാസയോഗ്യമല്ല. ഇങ്ങനെ പരസ്യമായി ഗ്രൂപ്പുയോഗങ്ങള്‍ ചേരുന്ന ഒരു സംസ്‌കാരം ഇതുവരെയും കോണ്‍ഗ്രസിനില്ലായിരുന്നു. ഗ്രൂപ്പു തിരിഞ്ഞുള്ള മത്സരം പാര്‍ട്ടിക്കു ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു
രണ്ടോ മൂന്നോ ജനറല്‍ സെക്രട്ടറിമാര്‍ എറണാകുളത്തെ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തു. ഇതെല്ലാം അറിഞ്ഞിട്ടും കെപിസിസി അധ്യക്ഷന്‍ മിണ്ടാതിരിക്കുന്നത് മൗനാനുവാദമായേ കാണാനാകൂ. തരംതാണ ഗ്രൂപ്പ് പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. വിശാല ഐ ഗ്രൂപ്പല്ല, ദുര്‍ബല ഐ ഗ്രൂപ്പാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications