ഗ്രൂപ്പുകളിയ്ക്ക് ഹൈക്കമാന്‍ഡിന്റെ കടിഞ്ഞാണ്‍
തിരുവനന്തപുരം: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പുകളിയ്ക്ക് ഹൈക്കമാന്‍ഡിന്റെ കടിഞ്ഞാണ്‍.
ഇപ്പോഴത്തെ ഈ ഗ്രൂപ്പുകളി സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സാധാരണ സംഭവങ്ങളായേ ദേശീയ നേതൃത്വം കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ അച്ചടക്ക നടപടിയൊന്നും ഇക്കാര്യത്തില്‍ ഉണ്ടാവുകയുമില്ലെന്നാണ് സൂചന.
ഗ്രൂപ്പുകളി അതിരുവിടരുതെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. പാര്‍ട്ടിയിലെ പ്രധാന സ്ഥാനങ്ങള്‍ കയ്യിലൊതുക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് പ്രവര്‍ത്തനം അതിരുവിടരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലും നിയമസഭാകക്ഷി നേതൃത്വത്തിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായ സന്ദേശവും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.
സമവായത്തിന് മുന്‍തൂക്കം നല്‍കണമെന്നും എന്നാല്‍ ഇതിനര്‍ത്ഥം മത്സരം വിലക്കണമെന്നോ, ഗ്രൂപ്പടിസ്ഥാനത്തില്‍ ഭാരവാഹിത്വം പങ്കിടണമെന്നോ അല്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ പഴയ ഐ വിഭാഗത്തിന്റെ ഭാഗമായിരുന്നവര്‍ പുതിയ കൂട്ടായ്മയ്ക്കുള്ള ശ്രമവും ഊര്‍ജിതമാക്കി. നിലവിലുള്ള ഐ നേതൃത്വത്തോട് താല്പര്യമില്ലാത്ത പഴയ ഐക്കാരാണ് പുതിയ ചേരിയുണ്ടാക്കുന്നത്.
പത്മജ വിഭാഗം പല ജില്ലകളിലും യോഗം ചേര്‍ന്നുകഴിഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ നേതാക്കളുടെ യോഗവും കരുണാകരന്റെ വസതിയില്‍ ചേര്‍ന്നു. ഈ വിഭാഗം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇരു വിഭാഗങ്ങളുമായി സംസാരിച്ച് കൂടുതല്‍ പരിഗണന നല്‍കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഉദ്ദേശ്യം. പത്മജ കടവൂര്‍ ശിവദാസനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
ഒരു കാലത്ത് കരുണാകരന്റെ അടുത്തയാളായിരുന്ന കടവൂര്‍ ഡിഐസി രൂപീകരണത്തോടെ അദ്ദേഹവുമായി ഇടയുകയായിരുന്നു. വിശാല ഐ ഗ്രൂപ്പിന് ജില്ലയില്‍ ചുക്കാന്‍ പിടിക്കുന്നയാളാണ് കടവൂര്‍,
വിശാല ഐ ഗ്രൂപ്പ് ജില്ലാതല യോഗങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മണ്ഡലംതല യോഗങ്ങള്‍ ഉടനെ തുടങ്ങും. സംഘടനാ തിരഞ്ഞെടുപ്പിലെ ലക്ഷ്യത്തേക്കാളുപരി വിശാല ഐ കൂട്ടായ്മ സൃഷ്ടിച്ചെടുക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യവും ഈ വിഭാഗത്തിനുണ്ട്. നിലവില്‍ എ വിഭാഗത്തിന് അതിന്‍േറതായ സംഘടനാ സംവിധാനമുള്ളതിനാല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications